ദോഹ: സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന ഇന്ത്യൻ മാമ്പഴമേളയിൽ ഇതുവരെയായി56,000 കിലോഗ്രാം വിൽപ്പന രേഖപ്പെടുത്തി.ആദ്യ അഞ്ച് ദിവസങ്ങളിലായി
52,600 സന്ദർശകരാണ് പ്രദർശന നഗരിയിൽഒഴുകിയെത്തിയതെന്ന്സൂഖ് വാഖിഫിൻ്റെ എക്സ് പോസ്റ്റ് പറയുന്നു.
ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് (പിഇഒ) സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽജൂൺ 21 ന് സമാപിക്കും.പൊതു അവധി ദിവസങ്ങളിൽ ഒഴികെ രാത്രി 10 മണിവരെയും മറ്റു ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 9 വരെയുമാണ് പ്രവേശന സമയം. എല്ലാ മാമ്പഴ ഇനങ്ങളും പ്രത്യേകമായി ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള എയർ ഷിപ്പ്മെൻ്റുകൾ വഴി ഇറക്കുമതി ചെയ്തതാണ്.കേക്ക്, മധുരപലഹാരങ്ങൾ, ഐസ് ക്രീമുകൾ, ജ്യൂസുകൾ എന്നിവയ്ക്കൊപ്പം 55 ഇനം മാമ്പഴങ്ങളും ഉത്സവത്തിൻ്റെ സവിശേഷതയാണ്. രാജപുരി, മൽഗോവ, നീലം, അൽഫോൻസോ, കേസർ, ബദാമി, മല്ലിക, ഇമാം പസന്ദ്, കാലാപാടി, തോതാപുരി, ചക്കരക്കുറ്റി, സിന്ദൂരം തുടങ്ങി ഏറ്റവും പ്രശസ്തമായ ഇന്ത്യൻ മാമ്പഴ ഇനങ്ങളാണ് എക്സ്പോയിലുള്ളത്. ......
ദോഹ: രാജ്യത്തെ സമുദ്രജീവികളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കി
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC). പ്രകൃതി സംരക്ഷണ, സമുദ്ര സംരക്ഷണ വകുപ്പിന്റെ പരിശോധനാ കാമ്പെയ്നുകളുടെയും ബോധവൽക്കരണ പരിപാടികളുടെയും ഭാഗമായി
അൽ-അസഹത്ത് ദ്വീപിന് സമീപം ഇൻസ്പെക്ടർമാർ നിയമവിരുദ്ധ മത്സ്യബന്ധന ഉപകരണങ്ങൾ കണ്ടെത്തി പിടിച്ചെടുത്തു.
അമിതമായ മത്സ്യബന്ധനം നിർത്തുകയും മത്സ്യത്തൊഴിലാളികളിൽ അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ......
ദോഹ: ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്കൃതി ഖത്തർ സ്വീകരണം നൽകി. ഐ സി ബി എഫ് കഞ്ചാണി ഹാളിൽ നടന്ന പ്രോഗ്രാമിൽ സംസ്കൃതി കളിക്കൂട്ടം , മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്റർ കുട്ടികളൊപ്പം കൂടിയിരുത്തവും സംഘടിപ്പിച്ചു.കളിക്കൂട്ടം പ്രസിഡന്റ് ആധവ് ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്കായി ദേവനന്ദ അനുശോചന പ്രമേയവും ഗീതിക സ്വാഗതവും കളിക്കൂട്ടം ജോയിന്റ് സെക്രട്ടറി സാന്റിനോ നന്ദിയും പറഞ്ഞു.സംസ്കൃതി പ്രസിഡൻ്റ് സാബിത്ത് സഹീർ ജെന.സെക്രട്ടറി ഷംസീർ അരീക്കുളം, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ എന്നിവർ ചേർന്ന് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിനുള്ള സംസ്കൃതിയുടെ സ്നേഹ സമ്മാനം സമർപ്പിച്ചു. ......
ദോഹ: പൊതുജനാരോഗ്യം വർധിപ്പിക്കുന്നതിനും പരിസ്ഥിതി സുരക്ഷ നിലനിർത്തുന്നതിനുമുള്ള യോജിച്ച ശ്രമത്തിൽ ഖത്തറിലെ മുനിസിപ്പാലിറ്റികൾ രാജ്യത്തുടനീളം കീടനിയന്ത്രണ കാമ്പെയ്നുകൾ ശക്തമാക്കി.മെയ് 29 മുതൽ ജൂൺ 12 വരെ നടന്നക്യാമ്പയിൻ പ്രാണികളുടെ വ്യാപനത്തെ ചെറുക്കുന്നതിനും ഖത്തർ ദേശീയ ദർശനം 2030 ൽ വിവരിച്ചിരിക്കുന്നതുപോലെ വൃത്തിയുള്ളതും സുരക്ഷിതവും ആരോഗ്യകരവുമായ ജീവിത അന്തരീക്ഷം എന്ന ദേശീയ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിൻ്റെ സജീവമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.രണ്ടാഴ്ചത്തെ കാലയളവിൽ, രാജ്യത്തുടനീളമുള്ള താമസക്കാരിൽ നിന്നുള്ള മൊത്തം 4,125 കീട നിയന്ത്രണ സേവന അഭ്യർത്ഥനകളോട് മുനിസിപ്പൽ അധികൃതർ പ്രതികരിച്ചു. അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ 1,022, ദോഹയിൽ 941, അൽ ദായെൻ 737, ഉമ്മുസലാൽ 591 എന്നിങ്ങനെയാണ് അപേക്ഷകൾ. ......
ദോഹ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ -(മെജസ്റ്റിക് -മലപ്പുറം )ജൂൺ16 ന് ICC മുംബൈ ഹാളിൽ വെച്ച് ജില്ല രൂപീകരണ ദിനാഘോഷം ആഘോഷിച്ചു. പ്രസിഡന്റ് നിഹാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘടന വൈസ് പ്രസിഡന്റ്റ് മുനീഷ് മുഖ്യ പ്രഭാഷണം നടത്തി. ......
ദോഹ: പ്രവാസി വെൽഫയർ സംഘടിപ്പിക്കുന്ന ‘സാഹോദര്യ കാല’ത്തിൻറെ ഭാഗമായി സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രയ്ക്ക് കല്യാശ്ശേരി തളിപ്പറമ്പ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. മണ്ഡലം പ്രസിഡണ്ട് റസാക്ക് അധ്യക്ഷത വഹിച്ചു. ......
ദോഹ, ഇൻകാസ്, കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിലമ്പൂർ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ വലിയ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി ശ്രീ ആര്യാടൻ ഷൗക്കത്തിന് യുഡിഫ് പ്രവർത്തകരുടെ ഐക്യദാർഢ്യം കൺവെൻഷലൂടെ അറിയിച്ചു.ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ പ്രസിഡന്റ് ശ്രീ സന്ദീപ് ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ കെഎംസിസി ഖത്തർ പ്രസിഡന്റ് ഡോ. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. ......
ഖത്തറിലെ വിവിധ കലാലയങ്ങളിൽ നിന്നു 2025 അദ്ധ്യേന വർഷത്തിൽ CBSE: 10 , 12 , ക്ളാസുകളിൽ നിന്ന് ഏറ്റവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എക്സലൻസി അവാർഡുകളും സർഫിക്കറ്റുകളും നൽകി ഖത്തർ നാഷണൽ ഐ സി എഫ് ആദരിച്ചു . CBSE XII സയൻസ് ക്ളാസിൽ നിന്നും 491 /500, 98.2 % മാർക്കു നേടി ഒന്നാം സ്ഥാനത്തിന് അർഹത നേടിയ MES ഇന്ത്യൻ സ്കൂൾ വിദ്യാര്ത്ഥിനി അനീന മരിയാ കുരിയാക്കോസ് , 488 /500, 97.6 % മാർക്കു നേടിയ ബിർള പബ്ലിക് സ്കൂൾ വിദ്യാർത്ഥി ത്യാഗരാജൻ മാണിക്കാം എന്നിവർക്ക് നോർക്ക റൂട്ട് ഡയറക്ടർ സി വി റപ്പായി എക്സല്ലൻസി അവാർഡും സര്ടിഫിക്കറ്റും നൽകി ആദരിച്ചു . XII ആം ക്ലാസ് കൊമേഴ്സിൽ ഉന്നത വിജയം നേടിയ MES ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായ മലീഹ മുംതാസ് നജീബ് ( 487 /500, 97.4 % ), റിസ്വിൻ മാത്യു വിൽസൺ ( 487 /500, 97.2% ) , ബിർള പബ്ലിക് സ്കൂൾ വിദ്യാർത്ഥി രക്ഷണ മഹേശ്വരൻ ( 487 /500, 97.4% ) എന്നിവർക്ക് ഐ സി ബി എഫ് സെക്രട്ടറി ദീപക് ഷെട്ടി അവാർഡുകൾ നൽകി . ......